Thiruvananthapuram

പ്രചാരണങ്ങളിൽ സജീവമാകാനൊരുങ്ങി മുഖ്യമന്ത്രി

 അമേരിക്കയിലെ ചികിത്സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് തിരികെ എത്തി. പുലർച്ചെ മൂന്നു മണിക്കുള്ള വിമാനത്തിൽ ദുബായ് വഴിയാണ് മുഖ്യമന്ത്രി എത്തിയത്. 18 ദിവസത്തെ ചികിത്സക്കായി കഴിഞ്ഞ മാസം 24 നാണ് മുഖ്യമന്ത്രി

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെ.എസ്.ആർ.ടി.സിയിൽ വീണ്ടും ശമ്പള വിതരണം പ്രതിസന്ധിയിലായി. ഇക്കഴിഞ്ഞ അഞ്ചാം തീയതി യൂണിയൻ നേതാക്കളുമായി നടത്തിയ  ചർച്ചയിൽ പത്താം തീയതി ശമ്പളം നൽകുമെന്നായിരുന്ന ഗതാഗത മന്ത്രി ഉറപ്പ്

സംസ്ഥാനത്ത്‌ കോവിഡ്‌ കുറഞ്ഞുതന്നെ

സംസ്ഥാനത്ത്‌  26 ദിവസത്തിൽ കോവിഡ്‌ ബാധിച്ചത്‌ 7475 പേർക്കുമാത്രം. കോവിഡ്‌ പ്രതിദിനകണക്ക്‌ പ്രസിദ്ധീകരിക്കുന്നത്‌ അവസാനിപ്പിച്ച ഏപ്രിൽ പത്തുമുതൽ മെയ്‌ അഞ്ചുവരെയുള്ള കണക്കാണിത്‌. ദിവസം 50,000ൽ അധികം പേർ രോഗികളായിരുന്ന

സിവിൽ പോലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ

തമ്പാനൂരിൽ ഹോട്ടലിൽ പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. തമ്പാനൂരിലെ സ്വകാര്യ ഹോട്ടലിലാണ് നെയ്യാറ്റിൻകര സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകര സ്റ്റേഷനിലെ എസ്.ജെ സജിയാണ് മരിച്ചത്.

സംസ്ഥാനത്ത് ഇന്നും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.  ഏഴാം തിയതി വരെ മഴക്കൊപ്പം 30-40 kmph വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്നുമുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് ഇന്നുമുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം. ഏറ്റുമാനൂര്‍-കോട്ടയം-ചിങ്ങവനം വരെയുള്ള റെയില്‍പ്പാത ഇരട്ടിപ്പിക്കുന്നതിനാലാണ് ഇന്നു മുതല്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

കെഎസ്ആർടിസിയിൽ പണിമുടക്ക് ആരംഭിച്ചു

കെ എസ് ആർ ടി സിയിലെ ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് വിവിധ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. അർദ്ധരാത്രി തുടങ്ങിയ പണിമുടക്ക് വെള്ളിയാഴ്ച രാത്രി 12 മണി വരെ നീളും. സമരത്തെ നേരിടാൻ മാനേജ്മെൻറ് ഡയസ് നോൺ

മഞ്‌ജു വാര്യരുടെ പരാതിയിൽ സനൽകുമാർ ശശിധരൻ കസ്‌റ്റഡിയിൽ

നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പൊലീസ് കസ്റ്റഡിയില്‍. പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്ന പരാതിയിലാണ് കേസ്‌. അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. മഞ്ജു നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ്

ടെക്‌നോപാര്‍ക്കില്‍ മിയാവാക്കി വനം

സംസ്ഥാനത്തെ ഐടി പാർക്കുകളിലെ ആദ്യ മിയാവാക്കി വനം ടെക്‌നോപാർക്കിന് സ്വന്തം. 20 സെന്റിൽ ഒരുക്കിയ മിയാവാക്കി വനത്തിൽ 210 വർഗത്തിലെ 1300ൽ അധികം മരങ്ങളുണ്ട്‌. കേരള ഐടി പാർക്‌സിന്റെയും വിവിധ കമ്പനികളുടെയും സഹകരണത്തോടെ

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു. പ്രതിസന്ധിയെ തുടർന്ന് ഏർപ്പെടുത്തിയ 15 മിനിറ്റ് നിയന്ത്രണമാണ് പിൻവലിച്ചത്. ഊർജ്ജ പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമായതോടെ വലിയ ബുദ്ധിമുട്ടിലേക്കാണ് ജനങ്ങൾ നീങ്ങിയിരുന്നത്.