Thiruvananthapuram

മുതലപ്പൊഴിയിൽ വീണ്ടും അപകടം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. 16 പേർ അടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. . ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്. എന്നാൽ വള്ളത്തിൽ എത്ര പേരുണ്ടായിരുന്നു എന്നുള്ളത് കൃത്യമായി വിവരം ഇതുവരെ ലഭിച്ചിട്ടില്ല. വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. കഹാർ, റൂബിൻ എന്നിങ്ങനെ രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വർക്കല സ്വദേശികളാണ് ബുറാഖ് എന്ന വള്ളത്തിലുണ്ടായിരുന്നത്.

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രാവിലെ മത്സ്യബന്ധനത്തിനു പോകവേ ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു എന്നാണ്. മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്‌മെന്റിന്റെ ബോട്ടും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. വർക്കല സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. . ജാ​ഗ്രത മുന്നറിയിപ്പുകളുള്ള ദിവസങ്ങളിൽ മുതലപ്പൊഴിയിലൂടെയുള്ള കടലിൽപോക്ക് പൂർണമായും വിലക്കണമെന്നും അധികൃതർ റിപ്പോർട്ട് നൽകി.

കടലിൽ പോകരുതെന്ന മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും മത്സ്യത്തൊഴിലാളികൾ അവഗണിക്കുന്നുണ്ടെന്നും ഈ പശ്ചാത്തലത്തിൽ മുതലപ്പൊഴിയിൽ കർശനമായി വിലക്ക് നടപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. മത്സ്യത്തൊഴിലാളി സംഘടനകളുമായുള്ള ചർച്ചയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. കഴിഞ്ഞ ഞായറാഴ്ചയും മുതലപ്പൊഴിയിൽ അപകടമുണ്ടായിരുന്നു.  നാല് പേരുമായി കടലിൽ പോയ വള്ളമായിരുന്നു മറിഞ്ഞത്. ലാൽസലാം സഖാവ് എന്ന താങ്ങുവള്ളത്തിന്റെ കൂട്ടുവള്ളമാണ് അപകടത്തിൽപ്പെട്ടത്. പൊഴിമുഖത്തെ ശക്തമായ തിരയിൽപ്പെട്ട് നാല് പേരുണ്ടായിരുന്ന ചെറുവള്ളം മറിയുകയായിരുന്നു.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *