Kerala

പട്ടാപ്പകല്‍ കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു.

കൊച്ചി: പട്ടാപ്പകല്‍ കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു. കൊച്ചി പനമ്പിള്ളി നഗറിലാണ് സംഭവം. നടുറോഡില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് റോഡില്‍ മൃതദേഹം കണ്ടെത്തിയത്. ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. റോഡില്‍ ഒരു കെട്ട് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോള്‍ കുഞ്ഞാണെന്ന് മനസിലാകുകയായിരുന്നു. ഉടന്‍  പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.  തൊട്ടടുത്ത ഫ്ളാറ്റില്‍ നിന്നും വലിച്ചെറിഞ്ഞതാണെന്നാണ് സൂചന. പൊലീസ് ഫ്‌ളാറ്റിലുള്ളവരുടെ മൊഴിയെടുക്കുകയാണ്‌.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *