Kerala

ആശുപത്രി ജീവനക്കാരനിൽ നിന്നും എംഡിഎംഎ പിടികൂടി.

കൊല്ലം: ആശുപത്രി ജീവനക്കാരനിൽ നിന്നും എംഡിഎംഎ പിടികൂടി. പത്തനാപുരം സഹകരണ ആശുപത്രിയിലെ ജീവനക്കാരനിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. വെട്ടിത്തിട്ട കിഴക്കേതിൽ നിഖിൽ എബ്രഹാം ആണ് പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 15 ​ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. ടീ ഷർട്ടിനുള്ളിൽ പ്രത്യേക അറയിലാണ് എംഡിഎംഎ പാക്കറ്റുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയെ വിശദമായ അന്വേഷണത്തിനായി പത്തനാപുരം പോലീസിന് കൈമാറി. ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീമാണ് ആശുപത്രിയിൽ നിന്ന് പ്രതിയെ പിടികൂടിയത്. റൂറൽ എസ്പിയുടെ ഡാൻസഫ് ടീമിലെ ഇൻസ്പെക്ടർ ഉമേഷ്, ബിജു, സിവിൽ പോലീസ് ഓഫീസർമാരായ സജുമോൻ, അഭിലാഷ്, ദിലീപ്.എസ്, വിവിൻ ക്ലീറ്റസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *