National

കശ്മീരില്‍ വിനോദസഞ്ചാരത്തിനായി പോയ മലയാളികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു.

ശ്രീനഗര്‍: കശ്മീരില്‍ വിനോദസഞ്ചാരത്തിനായി പോയ മലയാളികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. 14 പേര്‍ക്ക് പരുക്കേറ്റു. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍ പീടികയില്‍ സഫ്‌വാന്‍ (23) ആണ് മരിച്ചത്‌. അപകടത്തില്‍പ്പെട്ട ട്രാവലറിലുണ്ടായിരുന്ന 16 പേരില്‍ 12 പേരും മലയാളികളാണെന്നാണ് വിവരം. ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മലയാളികടങ്ങുന്ന സംഘവവുമായി ശ്രീനഗറില്‍നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലര്‍. എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ സ്ഫ്വാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *