Kerala

നവകേരള ബസ്സിന്റെ ടിക്കറ്റിന് വൻ ഡിമാന്റ്.

തിരുവനന്തപുരം: കോഴിക്കോട് – ബെം​ഗളൂരു റൂട്ടിൽ സർവ്വീസ് തുടങ്ങാനിരിക്കുന്ന നവകേരള ബസ് ടിക്കറ്റ് വൻ ഡിമാന്റ്. ഞായറാഴ്ച മുതൽ ആണ് സർവീസ്. ബുധനാഴ്ച ബുക്കിം​ഗ് ആരംഭിച്ചപ്പോൾ മണിക്കൂറുകൾക്കകം ആണ് ആദ്യ സർവീസിന്റെ ടിക്കറ്റ് മുഴുവൻ വിറ്റ് പോയത്. ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ് ​ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തർ സംസ്ഥാന സർവീസ് നടത്തുന്നത്.

ബുധനാഴ്ച കോഴിക്കോട്ടേക്ക് ബസ് എത്തിക്കാനുള്ള യാത്ര തിരുവനന്തപുരം – കോഴിക്കോട് സർവസായി മാറി. ബുക്ക് ചെയ്ത 9 യാത്രക്കാരാണ് ബസ് പുറപ്പെട്ട തമ്പാനൂർ ടെർമിനലിൽ നിന്നുള്ള യാത്രക്കാരായത്. വഴിയിൽ നിന്നും യാത്രക്കാർ കയറി. എയർ കണ്ടീഷൻ ചെയ്ത ബസ്സിൽ 26 പുഷ് ബാക്ക് സീറ്റുകൾ ആണുള്ളത്. ഫുട് ബോർഡ് ഉപയോ​ഗിക്കാൻ കഴിയാത്ത ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്ക് ബസിനുള്ളിൽ കയറാൻ ഹൈഡ്രോളിക്ക് ലിഫ്റ്റുണ്ട്, ടെലിവിഷൻ, മ്യൂസ്ക് സിസ്റ്റം, മാെബൈൽ ചാർജർ എന്നീ സൗകര്യങ്ങളും ഉണ്ട്. ബസ്സിന്റെ നിറത്തിലും ബോഡിയിലും മാറ്റങ്ങളില്ല. മുഖ്യമന്ത്രിക്ക് ഇരിക്കാൻ ഒരുക്കിയ ചെയർ ഡബിൾ സീറ്റാക്കി. യാത്രക്കാർക്ക് ല​ഗേജ് സൂക്ഷിക്കാനായി സൗകര്യമുണ്ട്. ‌

എല്ലാ ദിവസം പുലർച്ചെ നാലിന് കോഴിക്കോട് നിന്ന് യാത്ര തിരിച്ച് 11. 35 ന് ബെം​ഗളൂരുവിലെത്തും. പകൽ 2. 30 ന് ബെം​ഗളൂരുവിൽ നിന്ന് തിരിച്ച് രാത്രി 10. 5 ന് കോഴിക്കോട് എത്തും. 1,171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എ സി ബസ്സുകൾക്കുള്ള അഞ്ച് ശതമാനം ആഡംബര നികുതിയും ഉണ്ട്.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *