Kerala

കേരളത്തിലെ വൈദ്യുതി ഉപയോഗത്തില്‍ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണം എന്ന് കെഎസ്ഇബി.

തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി ഉപയോഗത്തില്‍ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണം എന്ന് കെഎസ്ഇബി. അധികം ഉപഭോഗം ഉള്ള സ്ഥലങ്ങളില്‍ നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബിയുടെ നിര്‍ദ്ദേശം. ഒരു ദിവസം 150 മെഗാ വാട്ട് എങ്കിലും കുറക്കണം എന്നാണ് കെഎസ്ഇബി മുന്നോട്ട് വെച്ച നിര്‍ദേശം. അതേസമയം എങ്ങനെ എപ്പോള്‍ നിയന്ത്രണം കൊണ്ട് വരണം എന്നതില്‍ കെഎസ്ഇബി സര്‍ക്കുലര്‍ ഇറക്കും. മലബാര്‍ മേഖലയിലായിരിക്കും ആദ്യഘട്ടത്തില്‍ നിയന്ത്രണം വരിക. പീക്ക് ടൈമില്‍ സ്വയം ഉപഭോഗം കുറക്കാന്‍ വ്യവസായ സ്ഥാപനങ്ങളോട് ആവശ്യപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചര്‍ച്ച ചെയ്തു അന്തിമ തീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *