NationalNews

ഡൽഹിയിൽഇസ്രായേൽ എംബസിയുടെ കോൺസുലേറ്റ് കെട്ടിടത്തിന് സമീപം സ്ഫോടനം. 

ന്യൂ ഡൽഹി :  രാജ്യതലസ്ഥാനത്ത് ഇസ്രായേൽ എംബസിയുടെ കോൺസുലേറ്റ് കെട്ടിടത്തിന് സമീപം വൈകിട്ട് 5.08 ഓടെ സ്ഫോടനം നടന്നതായിട്ടാണ് ഇസ്രായേൽ എംബസി അധികൃതർ സ്ഥിരീകരിച്ചത്. ഡൽഹി പോലീസിന്റെ സുരക്ഷ സംഘം പരിശോധനയും അന്വേഷണവും നടത്തുകയാണ് എന്ന്എംബസിയുടെ വക്താവ് അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ചാണക്യപുരിയിൽ സ്ഥിതി ചെയ്യുന്ന എംബസിക്ക് സമീപം സ്ഫോടനമുണ്ടായതായി ഡൽഹി പോലീസിന് ഫോൺ സന്ദേശം ലഭിച്ചിരുന്നു. എന്നാൽ സംഭവ സ്ഥലത്ത് സ്ഫോടന നടന്നതിന്റെ സൂചനയൊന്നും ലഭിച്ചില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. സ്ഫോടനം നടന്നതായി ഡൽഹി ഫയർ സർവീസിനും വൈകിട്ട് ആറ് മണിയോടെ ഫോൺ സന്ദേശം ലഭിച്ചിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *