KeralaSports

കേരളം ആദ്യമായി സന്തോഷ്‌ട്രോഫി ഫുട്ബോൾ ജേതാക്കളായിട്ട് 50 വർഷം.

കൊച്ചി: കേരളം ആദ്യമായി സന്തോഷ്‌ട്രോഫി ഫുട്ബോൾ ജേതാക്കളായിട്ട് അരനൂറ്റാണ്ട് . 1973 ഡിസംബർ 27 ന് എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്തായിരുന്നു അതുല്യ നേട്ടം. അരനൂറ്റാണ്ട് തികയുന്ന ഇന്ന് ‘1973 ലെ സൂപ്പർ ഹീറോകളെ’ കൊച്ചി നഗരം  എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ വെച്ച് ആദരിക്കും. കൊച്ചി നഗരസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ അന്നത്തെ ടീമംഗങ്ങൾക്കും മൺമറഞ്ഞവരുടെ ആശ്രിതർക്കും 25,000 രൂപ വീതം ക്യാഷ്‌ അവാർഡും ഉപഹാരവും നൽകും.

അന്നത്തെ 26 അംഗ ടീമിൽ  15 പേരാണ് ജീവിച്ചിരിക്കുന്നത്. ക്യാപ്റ്റൻ ടി കെ എസ് മണി മരിച്ചിട്ട് ആറ് വർഷമായി. വൈസ് ക്യാപ്റ്റൻ ടി എ ജാഫർ ഞായറാഴ്ചയാണ് വിടവാങ്ങിയത്. കോച്ച് സൈമൺ സുന്ദർരാജും ജീവിച്ചിരിക്കുന്ന 15 കളിക്കാരും മരിച്ചവരുടെ കുടുംബാംഗങ്ങളും ആദരച്ചടങ്ങിൽ പങ്കെടുക്കും.

പകൽ രണ്ടിന് അന്നത്തെ കളിക്കാരും പുതുതലമുറയിലെ ഫുട്‌ബോൾ കളിക്കാരും കോർപറേഷൻ ഹാളിൽ  മുഖാമുഖമുണ്ടാവും. വൈകീട്ട്‌ നാലിന്‌, അന്ന്‌ കളി നടന്ന മഹാരാജാസ്‌ കോളേജ്‌ മൈതാനത്തുനിന്ന്‌ ഡർബാർ ഹാൾ ഗ്രൗണ്ടിലേക്ക്‌ നിറപകിട്ടാർന്ന സോക്കർ കാർണിവൽ ഒരുക്കും. സുവർണ ജൂബിലിയോടനുബന്ധിച്ച്‌ സ്‌കൂൾ, കോളേജ്‌ വിദ്യാർഥികൾക്കുവേണ്ടി നടത്തിയ മേയേഴ്‌സ്‌ കപ്പ്‌ ഫുട്‌ബോൾ ടൂർണമെന്റുകളിലെ വിജയികൾക്ക് ട്രോഫിയും ക്യാഷ്‌ അവാർഡും സമ്മാനിക്കും.  നഗരസഭ നൽകുന്ന 1000 ഫുട്‌ബോളിന്റെയും വിദ്യാർഥികൾക്കുള്ള ജഴ്‌സിയുടെയും വിതരണോദ്‌ഘാടനവും നടക്കും.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *