NationalSports

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.  സഞ്ജു സാംസണ് ടീമില്‍ ഇടം നേടാനായില്ല

മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചത് പോലെ വലിയ സര്‍പ്രൈസുകളില്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാന താരങ്ങളെല്ലാം ടീമില്‍ ഇടംപിടിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടം നേടാനായില്ല. സമീപ കാല മത്സരങ്ങളിലെ മോശം പ്രകടനമാണ് സഞ്ജുവിന് തിരിച്ചടിയായത്.  ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മ്മ തന്നെ ടീമിനെ നയിക്കും. ഹര്‍ദ്ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനായി തുടരും. പരിക്കേറ്റ് ഏറെ നാളായി കളത്തിന് പുറത്തിരിക്കുന്ന ശ്രേയസ് അയ്യര്‍ ഏഷ്യാ കപ്പിനുള്ള ടീമില്‍ തിരിച്ചെത്തും. പരിക്കിന്റെ പിടിയിലായിരുന്ന കെ.എല്‍ രാഹുലും തിരിച്ചെത്തും എന്നതാണ് ആശ്വാസ വാര്‍ത്ത. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ യുവതാരം തിലക് വര്‍മ്മ ഏഷ്യാ കപ്പ് ടീമില്‍ ഇടം പിടിച്ചു. 17 അംഗ ടീമില്‍ ഇടം നേടാനായില്ലെങ്കിലും സഞ്ജു റിസര്‍വ് താരമായി ടീമിനൊപ്പം ഉണ്ടാകും. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *