മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചത് പോലെ വലിയ സര്‍പ്രൈസുകളില്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാന താരങ്ങളെല്ലാം ടീമില്‍ ഇടംപിടിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടം നേടാനായില്ല. സമീപ കാല മത്സരങ്ങളിലെ മോശം പ്രകടനമാണ് സഞ്ജുവിന് തിരിച്ചടിയായത്. ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മ്മ തന്നെ ടീമിനെ നയിക്കും. ഹര്‍ദ്ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനായി തുടരും. പരിക്കേറ്റ് ഏറെ നാളായി കളത്തിന് പുറത്തിരിക്കുന്ന ശ്രേയസ് അയ്യര്‍ ഏഷ്യാ കപ്പിനുള്ള ടീമില്‍ തിരിച്ചെത്തും. പരിക്കിന്റെ പിടിയിലായിരുന്ന കെ.എല്‍ രാഹുലും തിരിച്ചെത്തും എന്നതാണ് ആശ്വാസ വാര്‍ത്ത. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ യുവതാരം തിലക് വര്‍മ്മ ഏഷ്യാ കപ്പ് ടീമില്‍ ഇടം പിടിച്ചു. 17 അംഗ ടീമില്‍ ഇടം നേടാനായില്ലെങ്കിലും സഞ്ജു റിസര്‍വ് താരമായി ടീമിനൊപ്പം ഉണ്ടാകും.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ് ടീമില്‍ ഇടം നേടാനായില്ല
-
by Infynith - 104
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago