BusinessNational

റിസർവ് ബാങ്ക് പുതിയ സാമ്പത്തികവർഷത്തെ ആദ്യ പണനയം ഇന്ന് പ്രഖ്യാപിക്കും

കൊച്ചി; റിസർവ് ബാങ്ക് പുതിയ സാമ്പത്തികവർഷത്തെ ആദ്യ പണനയം ഇന്ന് പ്രഖ്യാപിക്കും. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റിപ്പോ നിലവിൽ 6.5 ശതമാനമാണ്. 2022 ഏപ്രിലിൽ ഇത് നാലുശതമാനമായിരുന്നു. പിന്നീട് പണപ്പെരുപ്പം  കുറയ്ക്കാനെന്നപേരിൽ 2022 മെയ്–-2023 ഫെബ്രുവരി കാലയളവിൽ ആറുതവണയായി 2.50 ശതമാനം വർധിപ്പിച്ചാണ് നിലവിലെ നിരക്കിലെത്തിച്ചത്. രാജ്യത്ത് ഭക്ഷ്യോൽപ്പന്നങ്ങളുടെ ഉൾപ്പെടെ വില ഉയർന്ന്‌ നിൽക്കുന്നതിനാൽ 2025 സാമ്പത്തികവർഷത്തിന്റെ മൂന്നാംപാദത്തിൽ നിരക്കിളവ് പ്രതീക്ഷിച്ചാൽമതിയെന്നാണ് എസ്ബിഐയുടെ ​ഗവേഷണവിഭാഗം പറയുന്നത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *