National

31ന്‌ ഡൽഹി രാംലീല മൈതാനത്ത്‌ ഇന്ത്യ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ മഹാറാലി.

ന്യൂഡൽഹി: 31ന്‌ ഇന്ത്യ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഡൽഹി രാംലീല മൈതാനത്ത്‌ മഹാറാലി. ആം ആദ്‌മി പാർടി ഡൽഹി കൺവീനറും മന്ത്രിയുമായ ഗോപാൽ റായ്‌യുടെ നേതൃത്വത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ റാലി പ്രഖ്യാപിച്ചത്‌. രാജ്യതാൽപ്പര്യത്തിനും ജനാധിപത്യ സംരക്ഷണത്തിനുമായി നടത്തുന്ന മഹാറാലിയിൽ ഇന്ത്യ കൂട്ടായ്‌മയിലെ എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കുമെന്ന്‌ റായ്‌ പറഞ്ഞു. പൊതുതെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെ അറസ്റ്റ്‌ ചെയ്‌ത കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ നടപടിയുടെ പശ്ചാത്തലത്തിലാണ്‌ തീരുമാനം. .

ജനാധിപത്യം അപകടത്തിലാണ്‌. . രാജ്യത്തെയും ഭരണഘടനയെയും ബഹുമാനിക്കുന്ന ഓരോ പൗരനും കെജ്‌രിവാളിന്റെ അറസ്റ്റിൽ ക്ഷുഭിതരാണ്‌. കെജ്‌രിവാളിനെ മാത്രമല്ല, പ്രതിപക്ഷത്തെ മുഴുവൻ തുടച്ചുനീക്കാനാണ്‌ ബിജെപി ശ്രമം. പ്രതിപക്ഷ നേതാക്കളെയും മുഖ്യമന്ത്രിമാരെയും കള്ളക്കേസിൽ കുടുക്കുന്നു. ആദ്യം ഹേമന്ദ്‌ സോറനെ ജയിലിലടച്ചു. കെജ്‌രിവാളിന്റെ കുടുംബത്തെ വീട്ടുതടങ്കലിലാക്കിയായിരുന്നു അറസ്റ്റ്‌. ഒറ്റരൂപയുടെ പോലും അഴിമതി കണ്ടെത്താൻ രണ്ടുവർഷമായി കേന്ദ്ര ഏജൻസികൾക്ക്‌ കഴിഞ്ഞിട്ടില്ല. ജനാധിപത്യ സംരക്ഷണത്തിനായി പ്രതിപക്ഷം ഒറ്റക്കെട്ടാണ്‌––അദ്ദേഹം പറഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *