New Delhi: നരേന്ദ്രമോദി യുടെ നേതൃത്വത്തില്‍ NDA സര്‍ക്കാര്‍ 8 വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ നിര്‍ണ്ണായക പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍… അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും.
എല്ലാ വകുപ്പുകളിലേയും മന്ത്രാലയങ്ങളിലേയും മാനവ വിഭവശേഷി സ്ഥിതിഗതികൾ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശം നല്കി. യുവാക്കളെ മിഷൻ മോഡിൽ റിക്രൂട്ട് ചെയ്യണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. PMO ട്വീറ്റിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.
രാജ്യത്ത് തൊഴിലില്ലായ്മ അതിന്റെ ഉച്ചസ്ഥായിയില്‍ നില്ക്കുന്ന അവസരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടിരിയ്ക്കുകയാണ്. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കേന്ദ്രസർക്കാരിന്റെ വലിയൊരു ചുവടുവയ്പായി ഇതിനെ കാണാം.
പണപ്പെരുപ്പത്തിനൊപ്പം, തൊഴിലില്ലായ്മയുടെ കാര്യത്തിലും പ്രതിപക്ഷം കേന്ദ്ര സർക്കാരിനെ നിരന്തരം വിമർശിക്കുന്ന അവസരത്തിലാണ് പ്രധാനമന്ത്രിയുടെ ഈ നിര്‍ണ്ണായക തീരുമാനം. ഇന്ധനവില കുറച്ച് വിലക്കയറ്റം പിടിച്ചുനിർത്തിയ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ 10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പ്രതിപക്ഷത്തിന്റെ വയടപ്പിച്ചിരിയ്ക്കുകയാണ്.