Kerala

സ്വര്‍ണവിലയില്‍ കഴിഞ്ഞ മാസം ഉണ്ടായിരുന്ന ചാഞ്ചാട്ടം ഈ മാസവും തുടരുകയാണ്.

സ്വര്‍ണവിലയില്‍ കഴിഞ്ഞ മാസം ഉണ്ടായിരുന്ന ചാഞ്ചാട്ടം ഈ മാസവും തുടരുകയാണ്. മേയ് തുടങ്ങിയിട്ട് വെറും നാല് ദിവസമെ ആയിട്ടുള്ളൂവെങ്കിലും ഈ മാസവും അസ്ഥിരമായിരിക്കും പവന്‍വില എന്ന സൂചനയാണ് പുറത്ത് വരുന്നത്. മേയ് ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 52440 രൂപയായിരുന്നു വില.

ഏപ്രില്‍ 30 ന് 53240 എന്ന നിലയില്‍ നിന്ന് ഒറ്റയടിക്ക് 800 രൂപ കുറഞ്ഞാണ് ഈ മാസം ആരംഭിച്ചത്. ഇതോടെ മേയ് മാസത്തില്‍ സ്വര്‍ണവില കുറയാനാണ് സാധ്യത എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പിറ്റേ ദിവസം തന്നെ ഇത് തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് സ്വര്‍ണവില 53000 ത്തിലേക്ക് കടന്നു. മേയ് മൂന്നിന് ഒരു പവന് 400 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 52600 എന്ന നിലയിലായിരുന്നു വ്യാപാരം നടത്തിയിരുന്നത്. ഇന്ന് എന്നാല്‍ വീണ്ടും സ്വര്‍ണ വില കൂടിയിരിക്കുകയാണ്.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *