India

വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ഇനിമുതൽ ശിവശക്തി പോയിന്റ്. ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിന’മായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡൽഹി : ചാന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങിയ ദിവസമായ ആഗസ്റ്റ് 23 “ദേശീയ ബഹിരാകാശ ദിന’മായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബം​ഗളൂരുവിൽ ഐഎസ്ആർഒ സാസ്ത്രജ്ഞരെ അഭിനന്ദിക്കുന്ന വേളയിലാണ് മോദിയുടെ പ്രഖ്യാപനം. ആഗസ്റ്റ് 23നാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ മൂന്ന് അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തിയത്. ഇതിന്റെ സ്മരണയ്ക്കായാണ് ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നതെന്ന് മോദി പറഞ്ഞു.

ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാനായാണ് മോദി ഐഎസ്ആർഒ ആസ്ഥാനത്തെത്തിയത്. ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് ചന്ദ്രയാൻ-3ന്റെ പ്രവർത്തനങ്ങൾ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു. വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ഇനിമുതൽ “ശിവശക്തി പോയിന്റ് ‘ ​എന്ന് അറിയപ്പെടുമെന്ന് മോദി പറഞ്ഞു. 2019 ൽ ചന്ദ്രയാൻ -2 തകർന്ന ചന്ദ്രനിലെ പോയിന്റിനും പേര് നൽകിയിട്ടുണ്ട്. ‘തിരംഗ’ എന്നാണ് പേര്..ദക്ഷിണാഫ്രിക്ക, ​ഗ്രീസ് സന്ദർശനത്തിന് ശേഷം ഇന്ന് രാവിലെയാണ് മോദി തിരികെയെത്തിയത്.

ബംഗളൂരുവിലെ​ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ വെച്ചായിരുന്നു മോദിയുടെ പ്രഖ്യാപനം. ചാന്ദ്രയാൻ 3ന്റെ വിജയത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നുണ്ടെന്നും ​ദൗത്യത്തിൽ  പങ്കാളികളായ എല്ലാ ശാസ്ത്രജ്ഞരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും നരേന്ദ്ര മോദി പറഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *