Uncategorized

വിക്രം നായകനാകുന്ന ‘സൂര്യപുത്ര കർണ‘. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. 

വിക്രം നായകനാകുന്ന ബി​ഗ് ബജറ്റ് ചിത്രം ‘സൂര്യപുത്ര കർണ‘. യുടെ ടീസർ പുറത്തിറങ്ങി. ആർഎസ് വിമൽ ഒരുക്കുന്ന ചിത്രത്തിൽ മഹാഭാരതത്തിലെ കർണനെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതാണ് പ്രമേയം. ഒരു യുദ്ധ രം​ഗമാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. ഇതിൽ വിക്രമിനെയും അവതരിപ്പിച്ചിട്ടുണ്ട്.

2018ൽ പൃഥ്വിരാജിനെ നായകനാക്കി വിമൽ പ്രഖ്യാപിച്ച ചിത്രമാണ് കർണൻ. പിന്നീടാണ് വിക്രമിനെ നായകനാക്കി ചിത്രം ഒരുങ്ങുന്നുവെന്ന പ്രഖ്യാപനമുണ്ടായത്. മലയാളത്തിലും തമിഴിലും ഹിന്ദിയിലും കർണൻ ഒരുക്കുന്നുവെന്ന് വിമൽ തന്നെയാണ് പ്രഖ്യാപനം നടത്തിയത്. വിക്രത്തിന്റെ പിറന്നാൾ ദിനം ചിത്രത്തിന്റെ ഒരു പ്രത്യേക ടീസറും പുറത്തിറക്കിയിരുന്നു. ചിത്രീകരണം ഉടൻ തുടങ്ങുമെന്നാണ് ടീസറിൽ വ്യക്തമാക്കിയിരിക്കുന്നത്. ന്യൂയോർക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് നിർമാതാക്കളെന്നും വെളിപ്പെടുത്തിയിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *