National

ലോണാവാലയിൽ വെള്ളച്ചാട്ടത്തിലുണ്ടായ അപകടത്തിൽ കാണാതായ നാല് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി ; മരണം അഞ്ചായി.

മുംബൈ : മഹാരാഷ്ട്രയിലെ ലോണാവാലയിൽ വെള്ളച്ചാട്ടത്തിലുണ്ടായ അപകടത്തിൽ കാണാതായ നാല് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. ഇതോടെ മരണം അഞ്ചായി. ഒരു കുടുംബത്തിലെ അം​ഗങ്ങളാണ് എല്ലാവരും. ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു അപകടം. മുംബൈയിൽ നിന്നും അവധിയാഘോഷിക്കാനെത്തിയ ഏഴം​ഗകുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. മേഖലയിൽ പുലർച്ചെ മുതൽ മഴയുള്ളതിനാൽ നീരൊഴുക്ക് വർധിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കുത്തിയൊലിച്ചുവരുന്ന വെള്ളത്തിൽ പരസ്പരം കെട്ടിപ്പിടിച്ചു നിൽക്കുന്ന കുടുംബാം​ഗങ്ങളെ വീഡിയോയിൽ കാണാം. പാറക്കെട്ടിൽ പിടിച്ചു കിടക്കാൻ ഇവർ ശ്രമിക്കുന്നുണ്ടെങ്കിലും വെള്ളത്തിന്റെ ശക്തി കാരണം ഒഴുകിപ്പോവുകയായിരുന്നു.

What's your reaction?

Related Posts

1 of 981

Leave A Reply

Your email address will not be published. Required fields are marked *