National

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിൽ 

ചെന്നൈ:  ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിൽ എത്തും.  ഇന്ന് വൈകുന്നേരം ആറു മണിയോടെ ചെന്നൈയിൽ വിമാനം ഇറങ്ങുന്ന മോദി നഗരത്തിൽ റോഡ് ഷോ നടത്തും. തമിഴിസൈ സൗന്ദർരാജൻ അടക്കം ചെന്നൈയിലെ മൂന്ന് സ്ഥാനാർത്ഥികളും പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ പങ്കെടുക്കും. 

തുടർന്ന് നാളെ വെല്ലൂർ, കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലെ പൊതുയോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. പുതുവർഷം തുടങ്ങിയിട്ട് ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തുന്നത്.  ഈയാഴ്ച തന്നെ വീണ്ടും രണ്ട് ദിവസം കൂടി അതായത് ഏപ്രിൽ 13, 14 തീയതികളിൽ പ്രധാനമന്ത്രി സംസ്ഥാനത്ത് പ്രചാരണം നടത്തുമെന്നാണ് റിപ്പോർട്ട്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *