crimeKerala

 യുവാക്കളെ അക്രമിച്ച് മൂന്നു കിലോ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. 

തൃശൂര്‍: റെയില്‍വെ സ്റ്റേഷന്റെ പരിസരത്തുനിന്നും യുവാക്കളെ അക്രമിച്ച് മൂന്നു കിലോ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസിലെ പ്രതി എറണാകുളം കോടനാട് പെട്ടിമല സ്വദേശി നെറ്റിനാട്ട് വീട്ടില്‍ നെജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കീരിക്കാടന്‍ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ യുവാവിനെ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്റെ നേതൃത്വത്തിലുള്ള തൃശൂര്‍ സിറ്റി ഷാഡോ പോലീസും തൃശൂര്‍ ഈസ്റ്റ് പോലീസും ചേര്‍ന്നാണ് പിടികൂടിയത്.

സെപറ്റംബറിലാണ്സംഭവം നടന്നത് . സെപ്റ്റംബര്‍ എട്ടിന് രാത്രി തൃശൂരിലെ സ്വര്‍ണാഭരണശാലയില്‍ നിര്‍മിച്ച സ്വര്‍ണാഭരണങ്ങള്‍ തമിഴ്‌നാട് മാര്‍ത്താണ്ഡത്തിലേക്ക് കൊണ്ടുപോകുന്നതിനായി ട്രെയിനില്‍ കയറാന്‍ വന്ന സമയത്തായിരുന്നു ആക്രമണം ഉണ്ടായത്. സ്വര്‍ണാഭരണശാലയിലെ തൊഴിലാളികളായ ചെറുപ്പക്കാരെ അക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിന്റെ അന്വേഷണത്തിനൊടുവിൽ നിരവധി കേസുകളിലെ പ്രതിയായ നെജിന്‍ അറസ്റ്റിലാകുകയായിരുന്നു. തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മാണശാലയിലെ മുന്‍ ജീവനക്കാരനും അനധികൃത പണമിടപാടിന്റെ പേരില്‍ സ്ഥാപനത്തില്‍നിന്ന് പുറത്താക്കിയതുമായ ബ്രോണ്‍സണ്‍ എന്നയാളാണ് ട്രെയിന്‍ മാര്‍ഗം സ്വര്‍ണം കൊണ്ടുപോകുന്ന കാര്യം അയാളുടെ സുഹൃത്തായ നിഖിലിനെ അറിയിക്കുകയും നിഖിലാണ് ഇക്കാര്യങ്ങള്‍ നിരവധി കേസുകളില്‍ പ്രതിയായ അറസ്റ്റിലായ ചാലക്കുടി സ്വദേശിയായ ജെഫിനെ അറിയിച്ചത്.  ജെഫിന്‍ സ്വര്‍ണം ട്രെയിന്‍ മാര്‍ഗം കൊണ്ടുപോകുന്ന വിവരങ്ങള്‍ വിശദമായി അറിയുകയും പിന്നീട് പദ്ധതി ആസൂത്രണം ചെയ്യുകയും ശേഷം ജെഫിന്‍ ഈ പദ്ധതി നിരവധി കേസുകളിലെ പ്രതിയായ അങ്കമാലിയില്‍ നിന്നുള്ള ഊത്തപ്പന്‍ എന്നറിയപ്പെടുന്ന സിജോവിനെ അറിയിക്കുകയും അതിലൂടെ ഇക്കാര്യങ്ങള്‍ കീരിക്കാടന്‍ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ലാലു, ലിന്റോ എന്നിവരെ അറിയിച്ച ശേഷം  മൂവര്‍സംഘം സ്വര്‍ണ കവര്‍ച്ചാ പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *