മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ്. വിദേശത്തേക്ക് കറൻസി കടത്തിയ കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്നും അത് താൻ കോടതിയിൽ മൊഴി നൽകിയെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോടായി പറഞ്ഞു. ഇത് സംബന്ധിച്ചുള്ള കേസിൽ എറണാകുളത്തെ പ്രത്യേക കോടതിയിൽ ഇന്നലെ ജൂൺ ആറിന് സ്വപ്ന മൊഴി നൽകിയിരുന്നു.