Thiruvananthapuram

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 29ന് കാലവർഷം കേരളത്തിൽ എത്തിയെങ്കിലും മഴമേഘങ്ങളെ കേരള തീരത്തേക്ക് എത്തിക്കാനുള്ള ശക്തി കാറ്റിന് ഇല്ലാത്തതിനാൽ സംസ്ഥാനത്ത് ഇതുവരെ കാര്യമായി മഴ ലഭിച്ചിട്ടില്ല. കൂടാതെ ഉത്തരേന്ത്യേക്ക് മുകളിൽ രൂപപ്പെട്ട വിപരീത അന്തരീക്ഷ ചുഴിയും കുറവ് മഴ ലഭിക്കുന്നതിന് കാരണമായി. എന്നാൽ വരും ദിവസങ്ങളിൽ കാലവർഷം സജീവമായേക്കുമെന്നാണ് റിപ്പോർട്ട്.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *