National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ് ആരംഭിച്ചു.

ഇംഫാല്‍: മണിപ്പൂരിലെ 11 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 11 ബൂത്തുകളും ഇന്നര്‍ മണിപ്പൂര്‍ ലോക്സഭാ മണ്ഡലത്തിലാണ്. 19 ന് ഒന്നാംഘട്ട തിരഞ്ഞെടുപ്പിനിടെ അക്രമ സംഭവങ്ങൾ ഉണ്ടായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് പൂര്‍ണമായി തടസ്സപ്പെട്ട ബൂത്തുകളിലാണ് റീപോളിംഗ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടത്. റീപോളിംഗിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ബൂത്തുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *