Uncategorized

പ്രാ​ഗിലെ സർവകലാശാലയിൽ നടന്ന വെടിവെപ്പിൽ മരണം 15 കവിഞ്ഞു

പ്രാഗ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗിലെ സർവകലാശാലയിൽ അക്രമി നിരവധിപ്പേരെ വെടിവെച്ചു കൊന്നതായി റിപ്പോർട്ട്. യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള  കലാലയങ്ങളിൽ ഒന്നായ  ചാൾസ് യൂണിവേഴ്‌സിറ്റിയുടെ ആർട്സ് ഫാക്കൽറ്റി കെട്ടിടത്തിലാണ് തോക്കുധാരി കണ്ണിൽകണ്ടവരെയെല്ലാം വെടിവെച്ചു വീഴ്ത്തിയതെന്നാണ് റിപ്പോർട്ട്. ഇന്നലെ ഉച്ചതിരിഞ്ഞു 3:40 നായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ 15 പേർ മരിച്ചതായിട്ടാണ് റിപ്പോർട്ട്.  പരിക്കേറ്റ നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  

അക്രമിയെ കൊല്ലപ്പെടുത്തിയതായി ചെക്ക് പോലീസ് അറിയിച്ചു. അക്രമി സ്വയം വെടിയുതിർത്തതായും റിപ്പോർട്ടുണ്ട്. അക്രമിയുടെ വിശദാംശങ്ങളോ ആക്രമണ കാരണമോ പോലീസ്  വെളിപ്പെടുത്തിയിട്ടില്ല.  സംഭവത്തെ തുടർന്ന് ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി പീറ്റർ ഫിയാല പൊതുപരിപാടികൾ എല്ലാം റദ്ദാക്കി തലസ്ഥാനത്തേക്ക് മടങ്ങി.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *