കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊല്‍ക്കത്തയില്‍ എത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പശ്ചിമ ബംഗാളില്‍ രാഷ്ട്രീയം ചൂട് പിടിച്ചിരിക്കുകയാണ്. ബംഗാളിലെത്തിയ മോദി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നായിരുന്നു മമതയുടെ വിശദീകരണം. ഇന്ത്യ സഖ്യവുമായി ഇടഞ്ഞ് നില്‍ക്കുന്ന മമത ബാനര്‍ജി ബിജെപിയുമായി കൈ കോര്‍ക്കുകയാണെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. നേരത്തെ, ഇതിനിടെ ഇന്ന് വമ്പന്‍ പ്രഖ്യാപനമുണ്ടാകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എന്ത് പ്രഖ്യാപനമാണ് ഉണ്ടാകുക എന്ന കാര്യത്തില്‍ ഒരു സൂചനയും തൃണമൂല്‍ നല്‍കിയിട്ടില്ല.