NationalNews

പാര്‍ലമെന്റ് അതിക്രമ കേസ് : പ്രതികള്‍ക്ക് സന്ദര്‍ശക പാസ് : മൈസൂരു എംപി പ്രതാപ് സിംഹയെ ഡല്‍ഹി പോലീസ്  ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. 

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമ കേസ് പ്രതികള്‍ക്ക് സന്ദര്‍ശക പാസ് നല്‍കിയതില്‍ മൈസൂരു എംപി പ്രതാപ് സിംഹയെ ഡല്‍ഹി പോലീസ് ഉടൻ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. നിലവില്‍ പ്രതാപ് സിംഹ തലസ്ഥാനത്തില്ല. പ്രതികളായ മനോരജ്ഞന്‍ ഡി, സാഗര്‍ ശര്‍മ എന്നിവര്‍ക്ക് സന്ദര്‍ശക പാസ് നൽകിയത് പ്രതാപ് സിംഹയാണെന്നാണ് റിപ്പോർട്ട്.  

ബുധനാഴ്ച ലോക്സഭയില്‍ എത്തിയ രണ്ട് പ്രതികളും സിംഹ ശുപാര്‍ശ ചെയ്ത പാസുകളാണ് ഉപയോഗിച്ചത്. പ്രതിയായ മനോരഞ്ജന്‍ സിംഹയുടെ നിയോജക മണ്ഡലമായ മൈസൂരു സ്വദേശിയും അദ്ദേഹത്തിന്റെ ഓഫീസിലെ സ്ഥിരം സന്ദര്‍ശകനുമായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പല തവണ മനോരജ്ഞന്‍ സന്ദര്‍ശ പാസിനായി സിംഹയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *