NewsTech

ഇന്ത്യൻ ​ഗോതമ്പിന്റെ പുനർ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തി യുഎഇ

അബുദാബി: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഗോതമ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി യുഎഇ. നാല് മാസത്തേക്കാണ് ഇന്ത്യൻ ​ഗോതമ്പിന്റെ പുനർ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ ഗോതമ്പ് ആഭ്യന്തര ആവശ്യത്തിന് മാത്രമായി നീക്കി വയ്ക്കാനാണ് നിലവിൽ യുഎഇയുടെ തീരുമാനം. യുഎഇയിലേക്ക് കയറ്റുമതി ചെയ്യുന്ന ഒരു ഗോതമ്പും പുനർ കയറ്റുമതി ചെയ്യേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. ഗോതമ്പിന്റെയും ധാന്യത്തിന്റെയും ആ​ഗോള ലഭ്യതയിലെ കുറവാണ് തീരുമാനത്തിന് പിന്നിൽ. ഭക്ഷ്യ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകളും കയറ്റുമതി നിയന്ത്രിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിലെ കൂടിയ താപനില വിളകളെ മോശമായി ബാധിച്ചു. ഇന്ത്യയിലുണ്ടായ ഉഷ്ണതരംഗം ഗോതമ്പ് അടക്കമുള്ള ഭക്ഷ്യവിളകളുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. കർഷകർക്ക് ഇതിനെ തുടർന്ന് വലിയ നഷ്ടം നേരിട്ടു. ഗോതമ്പ് ഉൽപ്പാദനം പ്രതിസന്ധിയിലായതോടെ രാജ്യത്ത് നിന്നുള്ള കയറ്റുമതി നിർത്തിവെക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നു. ആഭ്യന്തര ആവശ്യത്തിനുള്ള ഗോതമ്പ് നിലനിർത്തണമെന്നത് കൂടി മുന്നിൽ കണ്ടായിരുന്നു കേന്ദ്ര സർക്കാരിന്റെ തീരുമാനം.

പിന്നാലെയാണ് പ്രതികരണം.  

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *