IndiaSports

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങും. പാളിൽ വെച്ചാണ് പരമ്പരയിലെ അവസാനം മത്സരത്തിനായി ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം ആരംഭിക്കുക.മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ നിലവിൽ 1-1ന് സമനിലയിലാണ്.

ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിൽ മാറ്റമുണ്ടാകാൻ സാധ്യത. ഫോം കണ്ടെത്താത്ത ഓപ്പണർ ഋതുരാജിന് ബെഞ്ചിലിരുത്താനാകും സാധ്യത. പകരം രജിത് പാട്ടിധാർക്ക് അരങ്ങേറ്റത്തിന് അവസരം നൽകും. രണ്ടാം മത്സരത്തിൽ നിറം മങ്ങിയ സഞ്ജു സാംസണിന് ഇന്നും കൂടി അവസരം ലഭിച്ചേക്കും. . കുൽദീപിന് പകരം യുസ്വേന്ദ്ര ചഹലിനും അവസരം ലഭിച്ചേക്കും. ബോളിങ്ങിൽ പേസർ മുകേഷ് കുമാറിനെ പുറത്തിരുത്തി ആകാശ് ദീപ് പ്ലേയിങ് ഇലവനിൽ എത്തിയേക്കും.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *