National

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെയും വിമാന സർവീസുകളുടെയും എണ്ണത്തിൽ റെക്കോർഡ് വർദ്ധനവെന്ന് റിപ്പോർട്ട്.

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെയും വിമാന സർവീസുകളുടെയും എണ്ണത്തിൽ റെക്കോർഡ് വർദ്ധനവെന്ന് റിപ്പോർട്ട്. 2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെയുള്ള കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഈ കാലയളവിൽ 4.4 ദശലക്ഷം യാത്രക്കാരാണ് യാത്ര ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി. ഇവരിൽ 2.42 ദശലക്ഷം ആളുകൾ ആഭ്യന്തര യാത്രക്കാരാണ്. 1.98 ദശലക്ഷം ആളുകൾ അന്താരാഷ്‌ട്ര യാത്രക്കാരണ്.

അന്താരാഷ്‌ട്ര രാജ്യങ്ങളിലെ യാത്രക്കാരിൽ ഏറ്റവും അധികം യാത്ര ചെയ്തത് ഷാർജയിലേക്കാണ്. ഏറ്റവും അധികം ആഭ്യന്തര യാത്രക്കാർ യാത്ര ചെയ്തത് ബെംഗളൂരുവിലേക്കാണ്.എന്നാൽ 2022-2023 കാലയളവിൽ യാത്രക്കാരുടെ എണ്ണം 3.46 ദശലക്ഷമായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം വന്നുപോയ വിമാനങ്ങളുടെ സർവീസിലും വർദ്ധനവുണ്ടായി. 29,778 എയർ ട്രാഫിക് മൂവ്മെന്റുകളുടെ വർദ്ധനവാണ് ഉണ്ടായത്. ഇത് മുൻ വർഷങ്ങളേക്കാൾ 24,213 അധികമാണിത്. 23 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയതെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *