രാജ്യത്ത് ഡീസലിന്റെയും പെട്രോളിന്റെയും കാലം കഴിയാറായെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. പരിസ്ഥിതിയും സമ്പദ്വ്യവസ്ഥയും പരിഗണിക്കുമ്പോള്‍ ഹരിത ഹൈഡ്രജനായിരിക്കും ഭാവിയുടെ ഇന്ധനമായി മാറുക. രാജ്യത്ത് 15 ലക്ഷം കോടി രൂപയുടെ പെട്രോളിയം ഉത്പന്നങ്ങളും വാതകവുമാണ് ഒരുവര്‍ഷം ഇറക്കുമതിചെയ്യുന്നത്. ഇത് സമ്പദ് വ്യവസ്ഥയ്ക്കു മാത്രമല്ല, പരിസ്ഥിതിക്കുകൂടിയാണ് വെല്ലുവിളിയാകുന്നത്.പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉപയോഗമാണ് 35 ശതമാനം മലിനീകരണത്തിനും കാരണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുജ ഗ്രൂപ്പിന്റെ സ്വിച്ച് മൊബിലിറ്റി പുറത്തിറക്കിയ രാജ്യത്തെ ആദ്യ ഇരുനില വൈദ്യുതബസ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.