National

ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം ചുവപ്പിൽ നിന്നും കവിയാക്കി മാറ്റി.

ന്യൂഡൽഹി: ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം ചുവപ്പിൽ നിന്നും കവിയാക്കി മാറ്റി.  സംഭവം കനത്ത വിവാദമായിരിക്കുകയാണ്.  ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പമാണ് ചാനലിന്റെ ലോഗോയുടെ നിറം മാറ്റിയത്. ഇത് സംബന്ധിച്ചുള്ള വീഡിയോ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.  മാറ്റം ലോഗോയിൽ മാത്രമാണെന്നും മൂല്യങ്ങൾ തുടരുമെന്നും ദൂരദർശൻ അറിയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ നിറം മാറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി’അഭിപ്രായ പ്രകടനങ്ങൾ തുടരുകയാണ്. കേന്ദ്ര സർക്കാർ നടത്തുന്ന കാവി വൽക്കരണത്തിൻ്റെ ഉദാഹരണമാണിതെന്ന് ഒരു വിഭാഗം വിമർശനം ഉയർത്തുമ്പോൾ കെട്ടിലും മട്ടിലുമുള്ള മാറ്റം പുതിയ കാഴ്ച്ച അനുഭവമാണെന്ന് മറുവിഭാഗം വാദം ഉയർത്തുന്നുണ്ട്.  ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും ചാനൽ സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം നിലനില്‍ക്കവെയാണ് ലോഗോയുടെ നിറത്തിൽ മാറ്റം വരുത്തിയത്.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *