Uncategorized

ചെങ്കടലിൽ ചരക്കുകപ്പലിനു നേരെ ഹൂതി മിസൈൽ ആക്രമണം

ലണ്ടൻ : ചെങ്കടലിൽ ചരക്കുകപ്പലിനു നേരെ ഹൂതി മിസൈൽ ആക്രമണം. ഏദൻ കടലിടുക്കിൽ വച്ചാണ് കരീബിയൻ രാജ്യമായ ബാർബഡോസിന്റെ പതാകയുള്ള ചരക്കു കപ്പലിനു നേർക്ക് ഹൂതി വിമതരുടെ മിസൈൽ ആക്രമണം നടക്കുന്നത്. ലൈബീരിയയുടെ ഉടമസ്ഥതയിലുള്ളതാണ് ആക്രമണത്തിനിരയായ ട്രൂ കോൺഫിഡന്റ് എന്ന കപ്പൽ. ബാർബഡോസിലേക്ക് സർവീസ് നടത്തുകയായിരുന്നു. ആക്രമണത്തിൽ കപ്പൽ ജീവനക്കാരായ 3 പേർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു. 3 പേരുടെ പരിക്ക് ​ഗുരുതരമാണ്. ആക്രമണത്തിൽ കപ്പലിന് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ആക്രമണത്തിൽ കപ്പലിനു തീപിടിച്ചതായി വിവരമുണ്ട്. 

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *