National

കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് പുതിയ മാറ്റങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് പുതിയ മാറ്റങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1989 ബാച്ചിലെ രാജസ്ഥാൻ കേഡറിലെ ഐപിഎസ് ഓഫീസറാണ് നീന സിം​ഗ്. സിഐഎസ്എഫിനെ ഇനി ബിഹാർ സ്വദേശിയായ നീന സിം​ഗ് നയിക്കും. ഈ സ്ഥാനത്തേക്ക് എത്തുന്ന് ആദ്യ വനിതാ ഉദ്യോ​ഗസ്ഥയാണ് നീന എന്ന പ്രത്യേകത കൂടിയുണ്ട്. സിആർപിഎഫ് ഡയറക്ടർ ജനറലായി അനീഷ് ദയാലിനെയും നിയമിച്ചു. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് മേധാവിയായിരിക്കെയാണ് അനീഷ് ദയാലിന്റെ പുതിയ നിയമനം. രാഹുൽ രാസ്​ഗോത്രയാണ് ഐടിബിപിയുടെ പുതിയ ഡയറക്ടർ ജനറലായി നിയമിച്ചത്. വിവേക് ശ്രീവാസ്തവയെ ഫയർ സർവീസ് സിവിൽ ഡിഫൻസ് ഹോം ​ഗാർഡ്സ് ഡയറക്ടർ ജനറലായും നിയമിച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *