കൊച്ചി ; കുസാറ്റ് അപകടത്തിൽ പരിക്കേറ്റ ചികിത്സയിലുള്ള ,മലപ്പുറം സ്വദേശി ഷെബ, ആലപ്പുഴ സ്വദേശിനി ഗീതാഞ്ജലി എന്നിവർ ആസ്റ്റർ മെഡ്സിറ്റി ആശുപത്രി ഐസിയുവിൽ അതീവ ഗുരുതരാവസ്ഥയിലാണ്. ഇടപ്പള്ളി കിൻഡർ ആശുപത്രിയിൽ രണ്ടുപേർ ചികിത്സയിലുണ്ട്. എറണാകുളം ഗവ. മെഡിക്കൽ കോളേജ് ഐസിയുവിൽ മൂന്നുപേരാണ് ചികിത്സയിലുള്ളത്. ഗൗരീനന്ദ, ഗൗരി അങ്കുഷ്, ദേവിക എന്നിവർ. 32 പേർ വാർഡിൽ ചികിത്സയിലുണ്ട്.