NationalNews

ഓസ്കറിൽ നിന്ന് മികച്ച രാജ്യാന്തര സിനിമക്കുള്ള ചുരുക്കപ്പട്ടികയിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ മലയാള ചിത്രം ‘2018’ പുറത്ത്.

ഓസ്കറിൽ നിന്ന് മികച്ച രാജ്യാന്തര സിനിമക്കുള്ള ചുരുക്കപ്പട്ടികയിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ മലയാള ചിത്രം ‘2018’ പുറത്ത്.  2018-ൽ കേരളത്തിൽ സംഭവിച്ച മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018. ചുരുക്കപ്പട്ടികയിൽ ഇടം നേടിയത് 15 സിനിമകളാണ്. 88 സിനിമകളിൽ നിന്നാണ് 15 ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്.

തിയേറ്ററുകളിൽ 2018 വലിയ സാമ്പത്തിക വിജയം നേടിയിരുന്നു. അതേസമയം ഡോകുമെൻ്ററി വിഭാഗത്തിൽ ‘ടു കിൽ എ ടൈഗർ’ ചുരുക്കപ്പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. പാൻ നളിൻ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’ കഴിഞ്ഞ വർഷം ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിരുന്നു. എന്നാൽ, 2023ലെ ഓസ്കാർ നോമിനേഷൻ നേടുന്നതിൽ ചിത്രം പരാജയപ്പെട്ടു. ഇന്ത്യയിൽ നിന്ന് ഔദ്യോഗികമായി നാമനിർദേശം ചെയ്യപ്പെട്ടതിൽ ആദ്യ അഞ്ചിൽ ഇടം നേടിയ അവസാന ചിത്രം ‘ലഗാൻ’ ആയിരുന്നു.

96-ാമത് അക്കാദമി അവാർഡിനുള്ള ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ അടുത്ത റൗണ്ടായ വോട്ടിങ്ങിലേക്ക് 15 സിനിമകൾ കടക്കും.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *