KeralaNews

 ഇന്ന് ഡി ജിപി ഓഫീസിലേക്ക് കെ എസ് യു   മാർച്ച് 

തിരുവനന്തപുരം : ഇന്നലെ തലസ്ഥാനത്ത് തെരുവ് യുദ്ധത്തിലേക്ക് നയിച്ച യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ചിന് പിന്നാലെ കെ എസ് യും പ്രതിഷേധമായി എത്തുന്നു. ഡിജിപി ഓഫീസിലേക്കാണ് കെ എസ് യു സംഘടന മാർച്ച് സംഘടിപ്പിക്കുന്നത്. നവ കേരള സദസ്സിനെതിരെയുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളെ സിപിഎം പ്രവർത്തകരും പോലീസുകാരും കായികമായി നേരിട്ടതിന് പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. പോലീസ് പിണറായിയുടെ അടമിക്കൂട്ടം എന്നാരോപിച്ചാണ് കെ എസ് യുവിന്റെ ഡിജിപി ഓഫീസിലേക്കുള്ള മാർച്ച്.

ഇതോടെ കഴിഞ്ഞ ദിവസത്തെ യൂത്ത് കോൺഗ്രസ് മാർച്ചിന്റെ തുടർച്ചയായി ഇന്നും തലസ്ഥാന നഗരം സംഘർഷഭൂരിതമാകാനാണ് സാധ്യത. യൂത്ത് കോൺഗ്രസ് മാർച്ചിലുണ്ടായ സംഘർഷത്തിൽ പോലീസ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. രണ്ടാം പ്രതി പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ, മൂന്നാം പ്രതി കോവളം എംഎൽഎ എം വിൻസന്റ്, നാലാം പ്രതി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എന്നിങ്ങിനെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 

പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പോലീസിന്റെ ജലപീരങ്കി വാഹനത്തിന് നേരെയും പ്രവർത്തകർ പ്രതിഷേധിച്ചു. പോലീസുകാർക്കെതിരെ യൂത്ത് കോൺഗ്രസ്പ്രവർത്തകർ ചെരിപ്പ് വലിച്ചെറിയുകയും ഷീൽഡുകൾ പിടിച്ച് വാങ്ങി നശിപ്പിക്കുകയും ചെയ്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിന് അടക്കമുള്ളവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. ലാത്തി ചാർജിൽ സെക്രട്ടേറിയേറ്റിന് എതിർവശത്തുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തതതോടെ വിഡി സതീശൻ നേരിട്ടെത്തി പ്രവർത്തകരെ മോചിപ്പിക്കുകയായിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *