IndiaSports

ഇന്ത്യ –  ഓസ്ട്രേലിയടി20 പരമ്പര ഇന്ന്

ഇന്ത്യ ഇന്ന്  ഓസ്ട്രേലിയയ്ക്കതിരെയുള്ള ടി20 പരമ്പരയ്ക്കിറങ്ങുന്നു. ലോകകപ്പിന് തൊട്ടുപിന്നാലെ എത്തുന്ന പരമ്പരയിൽ പ്രമുഖ സീനിയർ താരങ്ങൾക്കെല്ലാവർക്കും ബിസിസിഐ വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഇന്ത്യയുടെ സൂര്യകുമാർ യാദവ് ഓസീസിനെതിരെയുള്ള പരമ്പരയിൽ ഇന്ത്യയെ നയിക്കും. ഇന്ന് വിശാഖപട്ടണത്ത് വെച്ച് നടക്കുന്ന മത്സരത്തോടെയാണ് ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് തുടക്കം കുറിക്കുക. അഞ്ച് മത്സരങ്ങളാണ് പരമ്പരയ്ക്കുള്ളത്. 

ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരത്തിന്റെ ടോസ്. കോച്ച് രാഹുൽ ദ്രാവിഡിന് പകരം വിവിഎസ് ലക്ഷ്മൺ ആണ് പരമ്പരയിൽ ഇന്ത്യക്ക് പരിശീലനം നൽകുക. രോഹിത് ശർമ, വിരാട് കോലി, ജസ്പ്രിത് ബുമ്ര തുടങ്ങിയവർക്ക് വിശ്രമം അനുവദിച്ച ബിസിസിഐ യുവതാരങ്ങൾക്ക് ടീമിൽ അവസരം നൽകിയിരിക്കുന്നത്. ഇഷാൻ കിഷനെയൂം ജിതേഷ് ശർമയ്ക്കുമാണ് വിക്കറ്റ് കീപ്പിങ് ചുമതല നൽകിയിരിക്കുന്നത്. അതേസമയം മലയാളി താരം സഞ്ജു സാംസണിന് വീണ്ടും അവസരം നിഷേധിച്ചത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *