IndiaSports

ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ചെസ് ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു

ബാക്കു: ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ ചെസ് ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. സെമി ഫൈനലിൽ അമേരിക്കനും  ലോക മൂന്നാം നമ്പര്‍ താരവുമായ ഫാബിയാനോ കരുവാനയെ 3.5-2.5 എന്ന സ്‌കോറിന് മറികടന്നാണ് 29-ാം റാങ്കുകാരനായ ഇന്ത്യന്‍ താരം ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്.  ഇതോടെ ചെസ് ലോകകപ്പ് ഫൈനലില്‍ കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും പതിനെട്ടുകാരനായ പ്രജ്ഞാനന്ദ സ്വന്തമാക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാള്‍സനാണ് പ്രജ്ഞാനന്ദയുടെ എതിരാളി. അസര്‍ബൈജാന്റെ നിജാത് അബാസോവിനെ പരാജയപ്പെടുത്തിയാണ് കാള്‍സൻ ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്.

വ്യാഴാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മറ്റൊരു ഇന്ത്യന്‍താരവും സുഹൃത്തുമായ അര്‍ജുന്‍ എറിഗാസിയെ തോല്‍പ്പിച്ചാണ് പ്രജ്ഞാനന്ദ സെമിയിൽ പ്രവേശിച്ചത്. ആദ്യ മത്സരത്തില്‍ തോറ്റശേഷം തിരിച്ചുവന്ന് ഏഴ് ടൈബ്രേക്ക് ഗെയിമുകള്‍ക്കൊടുവിലായിരുന്നു ജേതാവായത്. ഫൈനലിൽ എത്തിയതോടെ അടുത്ത ലോകചാമ്പ്യനെ നിര്‍ണയിക്കാനുള്ള കാന്‍ഡിഡേറ്റ് മത്സരങ്ങള്‍ക്ക് യോഗ്യത നേടാനുള്ള പ്രജ്ഞാനന്ദയുടെ സാധ്യതയേറിയിരിക്കുകയാണ്.  ലോകകപ്പില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ഇതിനുള്ള യോഗ്യത ലഭിക്കും.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *