National

ആലുവ പൊലീസ് അന്വേഷിക്കുന്ന അവയവക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്തു.

കൊച്ചി: ആലുവ പൊലീസ് അന്വേഷിക്കുന്ന അവയവക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്തു. അവയവ മാഫിയയിൽ മുഖ്യപങ്കാളിയായ കൊച്ചി സ്വദേശി മധു ഇറാനിലാണ്. കേസ് എൻഐഎ ഏറ്റെടുക്കുന്നതോടെ അന്വേഷണം ഇറാൻ കേന്ദ്രീകരിച്ച് നടക്കും. രാജ്യാന്തര തലത്തിൽ മനുഷ്യകടത്ത് നടന്നെന്ന വിലയിരുത്തലിലാണ് കേസ് എൻഐഎ കൊച്ചി യൂണിറ്റ് ഏറ്റെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ നിന്ന് അനുമതി കിട്ടിയതോടെ കൊച്ചിയിലെ എൻഐഎ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കി. നിലവിൽ ആലുവ റൂറൽ പൊലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *