National

അമേഠിയിൽ രണ്ടാം വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ സ്മൃതി ഇറാനിക്ക് വൻ പരാജയം. 

ഉത്ത‍ർപ്രദേശ്: അമേഠിയിൽ രണ്ടാം വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ സ്മൃതി ഇറാനിക്ക് വൻ പരാജയം. ഗാന്ധി കുടുംബത്തിന്റെ ശക്തമായ കോട്ടയായിരുന്നു അമേഠി. എന്നാൽ, 2019ൽ സ്മൃതി ഇറാനി രാഹുൽ ​ഗാന്ധിയെ പരാജയപ്പെടുത്തി അമേഠിയിൽ വിജയിച്ചു. ഇത്തവണയും ബിജെപി സ്മൃതി ഇറാനിയെ തന്നെ അമേഠിയിൽ സ്ഥാനാർഥിയാക്കി. തങ്ങളുടെ അഭിമാന മണ്ഡലം തിരിച്ചുപിടിക്കാൻ കോൺ​ഗ്രസ് കളത്തിലിറക്കിയത് ​ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാലിനെയായിരുന്നു. കേന്ദ്ര വനിത ശിശു വികസന മന്ത്രിയായ സ്മൃതി ഇറാനി ഒരു ലക്ഷത്തിൽപ്പരം വോട്ടുകൾക്കാണ് കിഷോരി ലാൽ ശർമയോട് തോറ്റത്. ​ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ് കിഷോരി ലാൽ ശർമ.

​രാഹുൽ ​ഗാന്ധി ഇത്തവണ വയനാട്ടിൽ നിന്നും റായ്ബറേലിയിൽ നിന്നുമാണ് ജനവധി തേടിയത്. കിഷോരി ലാൽ ശർമയോട് സ്മൃതി ഇറാനിക്കേറ്റ പരാജയം എൻഡിഎയ്ക്ക് വലിയ തിരിച്ചടിയാണ്. 2019ൽ 4,68,514 വോട്ടുകൾക്കാണ് സ്മൃതി ഇറാനി ജയിച്ചത്. 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ ​ഗാന്ധിയെ പരാജയപ്പെടുത്തിയത്.

What's your reaction?

Related Posts

1 of 981

Leave A Reply

Your email address will not be published. Required fields are marked *