crime

സംഘർഷം അന്വേഷിക്കാനെത്തിയ കുണ്ടറ സ്റ്റേഷനിലെ പൊലീസ് സംഘത്തിനുനേരെ ആക്രമണം

കുണ്ടറ : സംഘർഷം അന്വേഷിക്കാനെത്തിയ കുണ്ടറ സ്റ്റേഷനിലെ പൊലീസ് സംഘത്തിനുനേരെ ആക്രമണത്തിൽ നാലു പൊലീസുകാർക്ക് പരിക്കേറ്റു. എസ്ഐമാരായ എസ് സുജിത്, എൻ സുധീന്ദ്രബാബു, സിപിഒമാരായ ജോർജ് ജെയിംസ്, എ സുനിൽ എന്നിവർക്കാണ് മർദനമേറ്റത്. പൊലീസ്‌ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ പെരിനാട് മംഗലഴികത്ത് വീട്ടിൽ അഭിലാഷ് (35), കുഴിയം ലക്ഷ്‌മി വിലാസത്തിൽ ചന്തുനായർ (22), രത്ന ഭവനിൽ അരവിന്ദ് (32), സാനു നിവാസിൽ മനു പ്രസാദ് (32)എന്നിവരെ അറസ്റ്റ് ചെയ്‌തു. ഞായർ രാത്രി 7.45ന്‌ പൂജപ്പുര ക്ഷേത്രസമീപം കൂനംവിള ജങ്ഷനിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. നാട്ടുകാർ അറിയിച്ചതനുസരിച്ച്‌ എത്തിയതായിരുന്നു പൊലീസ്. ഉദ്യോഗസ്ഥരെ കണ്ട സംഘം തമ്മിൽതല്ല് നിർത്തി ഇവരെ ആക്രമിക്കുകയായിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *