ന്യൂഡൽഹി; ചൊവ്വാഴ്ച സംഭവിച്ചതെന്താണെന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് വാട്ട്സ്ആപ്പിനോട് കേന്ദ്ര ഐടി മന്ത്രാലയം വിശദീകരണം തേടി. കഴിഞ്ഞ ദിവസം വാട്ട്സ്ആപ്പ് സേവനങ്ങൾ സ്തംഭിച്ചിരുന്നു. ടെക്സ്റ്റോ, വീഡിയോ സന്ദേശങ്ങളോ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്ന പരാതിയുമായി ഉപയോക്താക്കൾ രംഗത്ത് വന്നിരുന്നു. ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് സേവനങ്ങൾ പുനരാരംഭിച്ചത്.
ഈ വിഷയത്തിൽ വാട്ട്സ്ആപ്പിലേക്ക് അയച്ച ഇമെയിലിനിതുവരെ പ്രതികരണം ലഭിച്ചില്ല. ചൊവ്വാഴ്ച രാത്രി വൈകി നടത്തിയ പ്രസ്താവനയിൽ, “സാങ്കേതിക പിശക്” ആണ് തകരാറിന് കാരണമായതെന്ന് വാട്ട്സ്ആപ്പ് പറഞ്ഞു.