National

റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. 

റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് 110 മുതൽ 135 കീലോമിറ്റർ വേഗതയിലാകും കരതൊടുക. ഇന്ന് അർദ്ധരാത്രിയോടെ ബംഗാളിലെ ഖേപുപാറയ്ക്കും സാഗർ ദ്വീപിനും ഇടയിലാകും ചുഴലിക്കാറ്റ് കരതൊടുക. ഇതേതുടർന്ന് പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

പശ്ചിമ ബംഗാളിലും ഒഡീഷയിലും ബംഗ്ലാദേശിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കൂടാതെ വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട മഴക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. 

അതേസമയം ഇന്ന് കരതൊടുന്ന റീമൽ ചുഴലിക്കാറ്റ് കേരളത്തിന് കാര്യമായ ഭീഷണി ഉയർത്തില്ലെന്നാണ് വ്യക്തമാകുന്നത്. റീമൽ ചുഴലിക്കാറ്റിന്‍റെ ശക്തി മറ്റന്നാളോടെ കുറയും. എന്നാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മീൻ പിടിക്കാൻ പോകരുതെന്ന് മത്സ്യത്തൊലാളികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യുന മർദ്ദം അതിതീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്. വരും മണിക്കൂറുകളിൽ ഇത് വീണ്ടും ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യത. തുടർന്ന് മെയ് 26 രാവിലെയോടെ വീണ്ടും ശക്തി പ്രാപിച്ച് തീവ്രചുഴലിക്കാറ്റായി മാറി അർധരാത്രിയോടെ ബംഗ്ലാദേശ് – സമീപ പശ്ചിമ ബംഗാൾ – തീരത്ത് സാഗർ ദ്വീപിനും ഖെപ്പുപാറക്കും ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *