ഭോപ്പാൽ: മധ്യപ്രദേശിലെ ഡിൻഡോരി ജില്ലയിൽ നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ മറിഞ്ഞ് 14 പേർ മരണപ്പെട്ടു.. അപകടത്തിൽ 21 പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. ‘ഗോധ് ഭരായി’ (വളക്കാപ്പ്) ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു അപകടം നടന്നതെന്നാണ് പോലീസ് പറയുന്നത്. ദിൻഡോരി ജില്ലയിലെ ഷാഹ്പുര പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം. അപകടത്തെ തുടർന്ന് പോലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിക്കേറ്റവരെ ഷാപുരയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേയ്ക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പോലീസ് അറിയിച്ചു.