Uncategorized

ഫോണുമായി ബാത്ത്റൂമിൽ പോകുന്നവരുടെ ശ്രദ്ധക്ക് ; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

സ്മാർട്ട്‌ ഫോണുകൾ ജീവിതത്തിലെ ഒരവിഭാജ്യ ഘടകമായി തീർന്നിരിക്കുന്നു. പലതരം ബുക്കിങുകൾ ഉൾപ്പടെ പണമിടപാട് പോലും മൊബൈൽ വഴിയായി. ബാത്ത്റൂമിൽ പോയാൽ പോലും ഫോൺ ഒഴിവാക്കാൻ കഴിയാത്ത അവസ്ഥയിലാണ് പലരുമിപ്പോൾ. ബാത്ത്റൂമിൽ കാര്യം നടത്തുമ്പോഴും വാട്സ്ആപ്പ് ചാറ്റിംഗിനും മറ്റുമായി സ്മാർട്ട്‌ ഫോണുമായി പോകുന്നവർ അറിയുക, നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ്.

വീട്ടിൽ ഏറ്റവും കൂടുതൽ രോഗാണുക്കളും ബാക്റ്റീരിയകളും മറ്റു കീടങ്ങളും കുടിയിരിക്കുന്ന സ്ഥലമാണ്‌ ബാത്ത്റൂം. വാതിൽ, വാതിലിന്റെ ലോക്ക്, ടാപ്പ്, തറ എന്നിവിടങ്ങളിലാണ് ഇവ ഏറ്റവും കൂടുതൽ കാണുന്നത്. ബാത്ത്‌റൂമുകളിലെ തറയിൽ ഫോൺ വയ്ക്കുന്ന നാലിലൊരു ആളുകൾക്കും കടുത്ത പകർച്ച വ്യാധികൾ പിടിപെടുന്നതായാണ് അടുത്തിടെ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. കൈ സോപ്പിട്ട് കഴുകിയാൽ പോലും ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകും. കാരണം, ഫ്ളഷ് ചെയ്യുമ്പോഴും മൂത്രം ഒഴിക്കുമ്പോഴും അത് ആറടി ദൂരം വരെവ്യാപിക്കും. അപ്പോൾ ഫ് ളഷ് ചെയ്യുമ്പോഴും മറ്റും തെറിക്കുന്ന തുള്ളികളിൽ ബാക്ടീരിയകൾ അടങ്ങിയിരിക്കുകയും അവ ഫോണുകളിലേക്ക് പകരാനും സാധ്യതയുണ്ട്. ഫോൺ ബാത്ത്‌റൂമിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞ് ഫോൺ കഴുകാൻ പറ്റില്ലല്ലോ. അങ്ങനെ വരുമ്പോൾ അത് ധാരാളം കീടാണുക്കളെ വഹിക്കും.ഇ-കോളി, സാൽമോണല്ല, ഷിഗെല്ല, ഹെപറ്റൈറ്റിസ് എ, മെഴ്‌സ, സ്‌ട്രെപ്‌ടോകോകസ്, വയറിളക്കം തുടങ്ങി നിരവധി രോഗങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. മൂത്രമൊഴിച്ച ശേഷം വൃത്തിയാക്കാതെ കൈകൊണ്ട് കണ്ണിൽ തൊടുന്നതോടെ ചെങ്കണ്ണ് പോലുള്ള അസുഖങ്ങളും വരാൻ സാധ്യതയുണ്ട്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *