വാഷിംങ്ടൺ: അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലംഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ന്യൂജേഴ്സിയിലെ പ്ലെയിൻസ്ബോറോയിൽ ഒരു കുടുംബത്തിലെ നാല് പേരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. തേജ് പ്രതാപ് സിംഗ്, ഭാര്യ സോണാൽ പരിഹർ അവരുടെ10 വയസ്സുള്ള ആൺകുട്ടിയും 6 വയസ്സുള്ള പെൺകുട്ടിയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത് ബുധനാഴ്ച് വൈകീട്ടോടെയാണ്. തുടർന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണ്. ഇവിടെ കൂടുതലും ഇന്ത്യക്കാരാണ് താമസിക്കുന്നത്. ഇവരുടെ മരണ കാരണം വ്യക്തമല്ല. എങ്കിലും ഇത് കൊലപാതകമായിരിക്കാമെന്നാണ് പോലീസ് നിഗമനം. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ അറിയാൻ കഴിയൂ.