Kerala

നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം.

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. തദ്ദേശ വാർഡ് പുനർവിഭജന ഓർഡിനൻസിന് പകരം ബില്ല് കൊണ്ടുവരും. ഓർഡിനൻസിൽ ഗവർണർ ഒപ്പിടാതെ മടക്കിയതോടെ സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. പത്മ പുരസ്കാര ശുപാർശക്കായി മന്ത്രി സജി ചെറിയാൻ അധ്യക്ഷനായ സമിതിയെയും രൂപീകരിച്ചു. തദ്ദേശവാർഡ് പുനർവിഭജന ഓർഡിനൻസിന് പിന്നാലെ പോകേണ്ടതില്ലെന്നാണ് മന്ത്രിസഭ യോഗത്തിന്റെ തീരുമാനം. ഓർഡിനൻസിന് പകരം വരുന്ന സമ്മേളനത്തിൽ തന്നെ ബിൽ കൊണ്ടുവരാനാണ് യോഗത്തിൽ തീരുമാനിച്ചത്. നേരത്തെ ഓർഡിനൻസ് അംഗീകാരത്തിനായി സർക്കാർ രാജ്ഭവനിലേക്ക് അയച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ചൂണ്ടിക്കാട്ടി ഗവർണർ ഓർഡിനൻസ് മടക്കിയിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *