നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം ഉൾക്കൊള്ളുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. തൃക്കാക്കരയില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എ എന്‍ രാധാകൃഷ്ണനാണ് തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി. കേരളത്തില്‍ സംഘടന അടുത്തകാലത്തായി കുറച്ചുകൂടി ശക്തി പ്രാപിച്ചു. സഭയുടെ വോട്ടുകള്‍ എല്‍ഡിഎഫിനും യുഡിഎഫിനും ലഭിക്കില്ലെന്നും സുരേന്ദ്രന് പറഞ്ഞു.