National

താനെ ജില്ലയിലെ ഡോംബിവാലിയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം.

മഹാരാഷ്ട്ര: താനെ ജില്ലയിലെ ഡോംബിവാലിയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം. സംഭവത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. 48 പേർക്ക് പരിക്കേറ്റു. ഡോംബിവാലിയിലെ എംഐഡിസി സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന കെമിക്കൽ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് തവണ സ്ഫോടനം ഉണ്ടായതായാണ് റിപ്പോർട്ട്. സമീപത്തെ വീടുകളുടെ ജനലുകൾ തകർന്നു. സ്ഫോടന ശബ്ദം കിലോമീറ്ററുകളോളം ദൂരം കേട്ടുവെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തേക്കോടി. 48 പേരെ ഫാക്ടറിയിൽ നിന്ന് രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണ സമയത്താണ് ഫാക്ടറിയിൽ സ്ഫോടനം നടന്നത്. പോലീസും അ​ഗ്നിരക്ഷാസേനയും എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് തീയണയ്ക്കാൻ സാധിച്ചത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *