സ്വാതന്ത്ര്യ ദിനത്തിൽ കശ്മീരിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണങ്ങളിൽ ഒരു പോലീസുകാരനും ഒരു സാധാരണക്കാരനും പരിക്കേറ്റു. ബഡ്ഗാമിലെ ഗോപാൽപോര ചദൂര പ്രദേശത്താണ് ഭീകരർ ഒരു ഗ്രനേഡ് ആക്രമണം നടത്തിയത്. കരൺ കുമാർ സിംഗ് എന്ന സിവിലിയന്‍ പരിക്കേറ്റു. അദ്ദേഹത്തെ ചികിത്സയ്ക്കായി ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. കരൺ കുമാർ സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് വക്താവ് വ്യക്തമാക്കി.